Mahallu App

മഹല്ല് ആപ്പ്

മഹല്ല് അംഗങ്ങൾക്കും, കമ്മറ്റി മെമ്പർമാർക്കും വേണ്ടി രൂപകൽപ്പന ചെയ്ത മഹല്ല് സോഫ്റ്റ്‌വെയർ.

മാസവരിയും, കുടിശികയും, പേയ്‌മെന്റും, രസീതും, സ്റ്റേറ്റ്മെന്റും എല്ലാം ഓട്ടോമാറ്റിക്ക് – മുത്തവല്ലിക്ക് ഇനി വിശ്രമം.

Download for iOS Download for Android

മഹല്ല് ആപ്പ് എന്താണ്?

മഹല്ല് ആപ്പ് - നിങ്ങളുടെ മഹല്ലിന്റെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ആധുനിക മഹല്ല് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമാണ്. അംഗങ്ങൾക്ക് കുടിശികകൾ തത്സമയം അറിയാം, പേയ്‌മെന്റുകൾ നടത്താം, അഡ്മിനുകൾക്ക് അക്കൗണ്ടുകൾ, സ്റ്റേറ്റ്മെൻറുകൾ, റിപ്പോർട്ടുകൾ എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യാം. iOS, Android പോലുള്ള എല്ലാ ഡിവൈസുകളിലും ലഭ്യമായ ഇത്, മഹല്ല് മാനേജ്‌മെന്റ്നെ ലളിതമാക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു.

ഇപ്പോൾ ലഭ്യമാണ് !

ഓൺലൈൻ പേയ്മെന്റ്

കുടിശ്ശിക, സംഭാവന മുതലായവ മഹല്ല് ബാങ്ക് അക്കൗണ്ടിലേക്ക് സുരക്ഷിതമായി അടക്കാനുള്ള സൗകര്യം.

ഡിജിറ്റൽ രസീതുകൾ

എല്ലാ പേയ്‌മെന്റുകൾക്കും ഡിജിറ്റൽ രസീതുകൾ ഓട്ടോമാറ്റിക്കായി മൊബൈലിലേക്ക് ലഭിക്കും.

ഡേ ബുക്ക് & അക്കൗണ്ടുകൾ

ഓട്ടോമാറ്റിക്കായി വഖഫ് ബോർഡ് മോഡലിൽ ഡേ ബുക്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, റിപോർട്ടുകൾ ലഭിക്കും.

അംഗങ്ങളുടെ വിവരങ്ങൾ

അംഗങ്ങളെ വേഗത്തിലും സുരക്ഷിതമായും ചേർക്കുക, തിരുത്തുക, നീക്കം ചെയ്യുക, തിരയുക.

ഓട്ടോമേറ്റഡ് കുടിശ്ശിക ഓർമ്മപ്പെടുത്തലുകൾ

വാട്ട്‌സ്ആപ്പ് അടിസ്ഥാനത്തിലുള്ള ഓട്ടോമേറ്റഡ് കുടിശ്ശിക ഓർമ്മപ്പെടുത്തലുകൾ.

വാടക മാനേജ്മെന്റ്

വാടകയും ലീസ് ഇനങ്ങളും വേഗത്തിലും സുരക്ഷിതമായും നിയന്ത്രിക്കുക.

നിങ്ങൾക്ക് വേണ്ടി

നിങ്ങളുടെ ആഗ്രഹപ്രകാരം നിങ്ങൾക്ക് വേണ്ടി കൂടുതൽ ഓപ്ഷനുകൾ ചേർക്കാനുള്ള സൗകര്യം.

ഡാറ്റ അനലിറ്റിക്സ്

വിഷ്വൽ ചാർട്ടുകളും പ്രായോഗികമായ ഇൻസൈറ്റുകളും ഉപയോഗിച്ച് മഹല്ല് ഡാറ്റ വിശകലനം ചെയ്യൽ.

ഉടൻ വരുന്നു...

മഹല്ല് ലൈവ് സ്ട്രീമിങ്

മഹല്ല് അംഗങ്ങൾക്ക് പള്ളി, മദ്രസ്സ, ഖബർസ്ഥാൻ മുതലായവ ലൈവ് ആയി കാണുന്നതിനുള്ള സൗകര്യം.

വിവാഹം

മഹല്ല് അംഗങ്ങൾക്ക് തങ്ങളുടെ മക്കളുടെ വിവാഹം പരസ്യം ചെയ്യാം, കമ്മിറ്റിക്ക് NOC കൊടുക്കാം, വിവാഹ സർട്ടിഫിക്കറ്റ് കൊടുക്കാം.

അപേക്ഷകൾ

മഹല്ല് അംഗങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാം, മഹല്ല് കമ്മിറ്റിക്ക് അതിന്മേൽ മറുപടി കൊടുക്കാം, നടപടി എടുക്കാം.

ജുമുഅ ദുആ

ഇനി നിങ്ങളുടെ ദുആ മറ്റാരോടും അറിയിക്കേണ്ടതില്ല. മഹല്ല് ആപ്പ് വഴി വിനയത്തോടെ നിങ്ങളുടെ ദുആ സമർപ്പിക്കാം. ജുമുഅ ദിനത്തിലെ ദുആ സമയത്ത് ഖത്തീബ് നിങ്ങള്ക്കായി ദുആ ചെയ്യും. ഈ ദുആ ആരാണ് നൽകിയതെന്ന് ആരും അറിയുകയില്ല, ഇൻഷാ അല്ലാഹ്.

ഉപയോഗം എങ്ങനെ?

മഹല്ല് അംഗങ്ങൾക്ക് എവിടെ നിന്ന് വേണമെകിലും മഹല്ല് ആപ്പ് ഡൗൺലോഡ് ചെയ്ത് കുടിശിക നോക്കി പേയ്മെന്റ് നടത്താവുന്നതും, പള്ളിയിലേക്കോ അല്ലെങ്കിൽ സാധു സംരക്ഷണ സമിതിപോലെയുള്ള അക്കൗണ്ടിലേക്കോ സംഭാവനകൾ നൽകാവുന്നതുമാണ്. മഹല്ലിലേക്ക് അയച്ച ക്യാഷ് ഉടനെ പള്ളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നതും അതിന്റെ രസീത് അപ്പോൾ തന്നെ മഹല്ല് അംഗത്തിന് വാട്ട്സ് ആപ്പിൽ ലഭിക്കുന്നതുമാണ്. താഴെയുള്ള വീഡിയോ കാണുക



മഹല്ലിലെ മുതവല്ലിക്ക് എവിടെ നിന്ന് വേണമെങ്കിലും മഹല്ല് ആപ്പ് വഴി അക്കൗണ്ട്സ് പരിശോധിക്കാവുന്നതും ഡേ ബുക്ക്, സ്റ്റേറ്റ്മെന്റ്, കുടിശിക ലിസ്റ്റ് മുതലായവ നോക്കാവുന്നതും, രസീത്, വൗച്ചർ നൽകാവുന്നതുമാണ്. മുതവല്ലിക്ക് വളരെ എളുപ്പത്തിൽ മഹല്ലിലെ എല്ലാ അംഗങ്ങൾക്കും മാസവരി, റമദാൻ മുതലായ കളക്ഷൻ ആഡ് ചെയ്യാനും ഓൺലൈൻ ആയി പിരിവ് നടത്തുവാനും ഓട്ടോമേറ്റഡ് രസീത് ഉള്ളതിനാൽ എല്ലാം വളരെ സുഗമമായി നടപ്പിൽവരുത്തുവാനും കഴിയും. താഴെയുള്ള വീഡിയോ കാണുക



മഹല്ല് ആപ്പ് ഡൌൺലോഡ് ചെയ്യാതെ തന്നെ മഹല്ല് അംഗങ്ങൾക്ക് തന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽനിന്നും മഹല്ല് ആപ്പിലേക്ക് (9496399453) ഒരു വാട്ട്സ്ആപ്പ് മെസ്സേജ് ചെയ്താൽ അദ്ദേഹത്തിന്റെ മഹല്ല് വിവരങ്ങളും, കുടിശ്ശികയും റിപ്ലൈ ആയി ഉടൻ ലഭിക്കുന്നതും, തുടർന്ന് ഓൺലൈൻ പേയ്മെന്റ് ചെയ്യാവുന്നതുമാണ്. താഴെയുള്ള വീഡിയോ കാണുക



എന്താണ് ലാഭം?

പേപ്പർലെസ് ആകൂ

ഇനി അച്ചടിച്ച രസീതുകളും കൈയെഴുത്ത് രേഖകളും വേണ്ട. എല്ലാം ഡിജിറ്റലായും ഏത് സമയത്തും എവിടെനിന്നും എളുപ്പത്തിൽ ലഭ്യമാകും.

സമയവും പണവും ലാഭിക്കുക

അച്ചടി ചെലവുകൾ, മാനുവൽ പിരിവ്, ജീവനക്കാരുടെ സമയം എന്നിവ കുറച്ച് രേഖകൾ എന്നും സുരക്ഷിതമായി സൂക്ഷിക്കുക.

ഓട്ടോമേറ്റഡ് ഓർമ്മപ്പെടുത്തലുകൾ

വാട്ട്‌സ്ആപ്പിലൂടെ മാസവരി മുതലായ പേയ്‌മെന്റ് ഓർമ്മപ്പെടുത്തലുകൾ ഓട്ടോമാറ്റിക്കായി അയച്ച് മാനുവൽ ഫോളോ-അപ്പുകൾ ഇല്ലാതാക്കുന്നു.

എന്തെല്ലാമാണ് ലഭിക്കുക?

iOS ആപ്പ്

നിങ്ങളുടെ iPhone അല്ലെങ്കിൽ iPad ഉപയോഗിച്ച് മഹല്ലിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ പൂർണ്ണ സവിശേഷതകളുള്ള iOS ആപ്പ്.

Android ആപ്പ്

സ്മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും തടസ്സമില്ലാതെ മഹല്ല് മാനേജ്മെന്റ് നടത്താൻ ശക്തമായ Android ആപ്പ്.

SMS OTP ലോഗിൻ

എല്ലാ അംഗങ്ങൾക്കും അഡ്മിൻമാർക്കും SMS അടിസ്ഥാനത്തിലുള്ള OTP ഉപയോഗിച്ച് സുരക്ഷിതവും സൗകര്യപ്രദവുമായ ലോഗിൻ.

വാട്സ്ആപ്പ് ചാറ്റ്ബോട്ട്

സ്വയം പ്രവർത്തിക്കുന്ന വാട്സ്ആപ്പ് സഹായി – സന്ദേശങ്ങൾക്ക് ഉടൻ മറുപടി നൽകുന്നു, റിമൈൻഡറുകളും അറിയിപ്പുകളും അയക്കുന്നു, പേയ്‌മെന്റ് ലിങ്കുകൾ പങ്കിടുന്നു.

സുരക്ഷിതമായ കേന്ദ്രീകൃത ഡാറ്റാബേസ്

എല്ലാ സാമ്പത്തിക ഡാറ്റയും അംഗ വിവരങ്ങളും എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും ബാക്കപ്പ് എടുക്കാനുമായി സുരക്ഷിതമായി കേന്ദ്രീകൃത സിസ്റ്റത്തിൽ സൂക്ഷിക്കപ്പെടുന്നു.

നിങ്ങൾക്ക് അനുയോജ്യമായ പ്ലാനുകൾ

ഫ്രീ പ്ലാൻ

സൗജന്യ പ്ലാൻ മഹല്ല് കമ്മിറ്റിക്കും അംഗങ്ങൾക്കും സോഫ്റ്റ്‌വെയർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കുറച്ച് ദിവസങ്ങൾ പരീക്ഷിച്ചു നോക്കാനും, മഹല്ല് മാനേജ്മെന്റ് എളുപ്പമാക്കുന്നതെങ്ങനെ എന്ന് അനുഭവിക്കാനുമാണ്. ഇതിൽ സംതൃപ്തരായാൽ, ദീർഘകാല ഉപയോഗത്തിനായി ഏതെങ്കിലും പെയ്ഡ് പ്ലാനിലേക്ക് മാറാവുന്നതാണ്.

Get Free

Dedicated Instance

നിങ്ങളുടെ മഹല്ലിനായി പൂർണ്ണമായി കസ്റ്റമൈസ് ചെയ്ത മഹല്ല് ആപ്പ് സ്വന്തമാക്കാൻ ഒരു തവണ ഫീസ് ₹1,00,000 നൽകുക. നിങ്ങൾക്ക് വേണ്ടി മാത്രമുള്ള ആപ്പ്, പ്ലേസ്റ്റോർ, ആപ്പ്സ്റ്റോർ, വാട്ട്‌സ്ആപ്പ്, ഡാറ്റാബേസ് അക്കൗണ്ടുകൾ. സെറ്റ്‌അപ്പ് മുതൽ ഡിപ്ലോയ്മെന്റ് വരെ മുഴുവൻ സാങ്കേതിക സഹായവും ഞങ്ങൾ നൽകുന്നു.

Get Lifetime

നിങ്ങളുടെ മഹല്ല് രജിസ്റ്റർ ചെയ്യാം എങ്ങനെ?

താങ്കളുടെ മഹല്ലിനെ മഹല്ല് ആപ്പിൽ ഓൺബോർഡ് ചെയ്യുന്നതിനായി, മഹല്ലിന്റെ ലെറ്റർഹെഡിൽ തയ്യാറാക്കിയ ഔദ്യോഗിക എൻറോൾമെന്റ് അഭ്യർ‍ത്ഥനയും, കമ്മറ്റി മിനിറ്റ്സിന്റെ ഒരു പകർപ്പും, താഴെ പറയുന്ന വിവരങ്ങളും നൽകുക.

ഓൺലൈൻ പെയ്മെന്റുകൾ നടത്തുന്നതിയായി , മഹല്ല് കമ്മിറ്റി ഒരു പേയ്‌മെന്റ് ഗേറ്റ്‌വേ അക്കൗണ്ട് വാങ്ങുകയും അതിന്റെ ക്രമീകരണം പൂർത്തിയാക്കുകയും വേണം. ഇത് വാങ്ങുന്നതിനും ക്രമീകരണ പ്രക്രിയ പൂർത്തിയാക്കുന്നതിനും ഞങ്ങളുടെ ടീം പൂർണ്ണ സഹായം നൽകുന്നതാണ്.


Payment Gateway Required Documents (For Mosques in Kerala)

Privacy Policy

Your privacy is our priority. Read full Privacy Policy

Terms of Service

By using Mahallu App, you agree to follow mahallu rules and applicable laws. Read full Terms of Service

ഒരു സൗജന്യ ഡെമോയ്ക്ക് ഇന്ന് തന്നെ ബന്ധപ്പെടൂ

Phone: +91 7025924039 | WhatsApp

Email: contact@mahalluapp.com

Location: Kochi, Kerala, India

iOS App Android App